മെൻസിനേറ്റർ ലാളിത്യം, സ്വകാര്യത, ഉപയോക്തൃ സൗഹൃദം എന്നിവയെ മുൻഗണന നൽകുന്നവർക്കായി രൂപകൽപ്പന ചെയ്ത ഉത്തമമായ ആർത്തവ നിരീക്ഷണ ആപ്പ് ആണ്.🌟

സംഗ്രഹം

മെൻസിനേറ്റർ നിങ്ങളുടെ ആർത്തവചക്രം കൃത്യമായി പിന്തുടരാനും, ആർത്തവം നിരീക്ഷിക്കാനും, പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ കാണാനും സഹായിക്കുന്ന ശുചിത്വവും ലളിതവുമായ ഇന്റർഫേസ് നൽകുന്നു — സൈൻ-അപ്പ് ചെയ്യേണ്ടതില്ല, വ്യക്തിഗത വിവരങ്ങൾ പങ്കിടേണ്ടതുമില്ല. നിങ്ങളുടെ എല്ലാ വിവരങ്ങളും നിങ്ങളുടെ ഉപകരണത്തിൽ തന്നെ സുരക്ഷിതമായി സൂക്ഷിച്ചു വെക്കാം, അതിലൂടെ നിങ്ങളുടെ സ്വകാര്യത എപ്പോഴും സംരക്ഷിക്കാം.🛡️

പ്രധാന സവിശേഷതകൾ

എളുപ്പമുള്ള ആർത്തവ നിരീക്ഷണം: നിങ്ങളുടെ ആർത്തവ ദിനം എളുപ്പത്തിൽ മാർക്ക് ചെയ്യാം, ആർത്തവചക്രം കാണാം, സ്ഥിതിവിവരക്കണക്കുകൾ ഒരിടത്ത് തന്നെ ലഭ്യമാണ്. 📅

സൈൻ-അപ്പ് ആവശ്യമില്ല: അക്കൗണ്ട് സൃഷ്ടിക്കാൻ വ്യക്തിഗത വിവരങ്ങൾ കൈമാറേണ്ടതില്ല — ഉടൻ തന്നെ ഉപയോഗിക്കാൻ ആരംഭിക്കാം. 🎉

പൂർണ്ണ സ്വകാര്യത: നിങ്ങളുടെ ഡാറ്റ നിങ്ങളുടെ ഉപകരണത്തിൽ ലോക്കലായി സൂക്ഷിച്ചിരിക്കുകയാണ് . ഞങ്ങൾ യാതൊരു വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയോ പങ്കിടുകയോ വിൽക്കുകയോ ചെയ്യുന്നില്ല. 🔒

ലളിതമായ നാവിഗേഷൻ: കുറച്ച് ക്ലിക്കുകൾ കൊണ്ട് മാസങ്ങൾക്കിടയിൽ മാറി നിങ്ങളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാം. 🖐️

വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ: നിങ്ങളുടെ ശരാശരി ആർത്തവചക്ര ദൈർഘ്യം, ശരാശരി ആർത്തവ ദൈർഘ്യം, അടുത്ത ആർത്തവ പ്രവചനം എന്നിവ കലണ്ടറിൽ നിന്ന് തന്നെ ഉടൻ കാണാം. 📊

ചരിത്രപരമായ വിശകലനം: നിങ്ങൾ ട്രാക്ക് ചെയ്ത എല്ലാ ആർത്തവങ്ങളുടെ വിവരങ്ങൾ ഒത്തുചേർത്ത്, നിശ്ചിത സമയത്തെ നിങ്ങളുടെ ആർത്തവ ആരോഗ്യത്തെ കുറിച്ച് നിങ്ങൾക്ക് കൂടുതൽ മനസ്സിലാക്കാം. 📈

ദൃശ്യ സൂചനകൾ: കലണ്ടറിൽ നിലവിലുള്ള ആർത്തവങ്ങളും തിരഞ്ഞെടുക്കപ്പെട്ട തീയതികളും കാണാൻ സാധിക്കും . 🔴🔵

ഇഷ്ടാനുസൃത നിറങ്ങൾ: ആപ്പിന്റെ രൂപഭാവം നിങ്ങളുടെ ഇഷ്ടാനുസരണം നിറങ്ങൾ ക്രമീകരിച്ച് വ്യക്തിപരമാക്കാം. 🎨

ഡാറ്റ എക്സ്പോർട്ട് & ഇംപോർട്ട്: ബാക്കപ്പ് എടുക്കാനോ മറ്റൊരു ഉപകരണത്തിലേക്ക് മാറ്റാനോ നിങ്ങളുടെ ഡാറ്റ JSON ഫയലായി എക്സ്പോർട്ട് ചെയ്യാം, ആവശ്യമെങ്കിൽ പിന്നെയും ഇംപോർട്ട് ചെയ്യാം. 📂

ആർക്കാണ് ഈ ആപ്പ് ഉപയോഗിക്കാൻ അനുയോജ്യം?

ലളിതവും സ്വകാര്യവുമായ ആർത്തവ ട്രാക്കിംഗ് ആവശ്യമുള്ള ഏവർക്കും മെൻസിനേറ്റർ ഏറ്റവും അനുയോജ്യമാണ്. ആരോഗ്യപരമായ കാരണങ്ങൾക്കായാലും, നിങ്ങളുടെ ചക്രം ശ്രദ്ധിക്കാനായാലും, മെൻസിനേറ്റർ ഇത് എളുപ്പവും സുരക്ഷിതവുമാക്കുന്നു.

സഹകരണം

മെൽസിനേറ്റർ മെച്ചപ്പെടുത്താൻ താൽപര്യമുള്ളവരുടെ സംഭാവനകൾ സ്വാഗതം ചെയ്യുന്നു! സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ, repository fork ചെയ്ത് pull request സമർപ്പിക്കുക. വലിയ മാറ്റങ്ങൾക്കായി ആദ്യം ഒരു issue തുറന്ന് നിങ്ങളുടെ നിർദേശങ്ങൾ ചർച്ച ചെയ്യുക. കൂടുതൽ ചർച്ചകൾക്കോ ഞങ്ങളുമായി സംസാരിക്കാനോ ഞങ്ങളുടെ Discordലേക്ക് ഞങ്ങളുടെ ഡിസ്കോഡ്  ചേരാനും സ്വാഗതം!